യൂത്ത് കോൺഗ്രസ്സ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

99

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്‌, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, വൈസ് പ്രസിഡണ്ട് കിരൺ, അർജുൻ, കെ.സ്.യു ബ്ലോക്ക് പ്രസിഡണ്ട് റയ്ഹാൻ, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, ഷെറിൻ, അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ കൗൺസിലർമാരായ എം ആർ ഷാജു, വിസി വർഗ്ഗീസ്, സുജ സഞ്ചീവ് കുമാർ, യൂത്ത് കോൺഗ്രസ്സ് മുൻ നിയോജ മണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടിൽ എന്നിവരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Advertisement