ഇരിങ്ങാലക്കുട രൂപതാ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാൽ ലക്ഷം രൂപയുടെ ചെക്ക് കൈമാറി വാലപ്പൻ കുടുംബ ട്രസ്റ്റ്

62

ഇരിങ്ങാലക്കുട :വാലപ്പൻ ഫാമിലി ട്രസ്റ്റ് കോവിഡ് 19 രൂപതാ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാടന്  കാൽ ലക്ഷം രൂപയുടെ ചെക്ക് ട്രസ്റ്റ് പ്രസിഡന്റ് ഷാജു വാലപ്പൻ ബിഷപ്പ് ഹൗസിൽ വെച്ച് കൈമാറി .മെത്രാൻ ആയി ചുമതല ഏറ്റിട്ട് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ദിനമായ ഇന്ന് ട്രസ്റ്റ് ഭാരവാഹികൾ പിതാവിന് പൂച്ചെണ്ട് കൈമാറിയും കേക്ക് നൽകിയും ആശംസ അർപ്പിച്ചു .വാലപ്പൻ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു പ്രതീകമായിട്ടാണ് ഇന്നീ തുക കൈമാറിയതെന്ന് പിതാവ് പറഞ്ഞു.വിവിധ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ ,മാസ്ക് ,പാവപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ എന്നിവക്ക് വേണ്ടി ഈ തുക വിനിയോഗിക്കുമെന്നും പിതാവ് കൂട്ടിച്ചേർത്തു.വാലപ്പൻ കുടുംബം നടത്തുന്ന കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും പ്രത്യേകം നന്ദി അർപ്പിക്കുന്നുവെന്നും പിതാവ് അറിയിച്ചു.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ചാണ് പരുപാടി സംഘടിപ്പിച്ചത് .ട്രസ്റ്റ് രക്ഷാധികാരിയും മുൻ ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സണും ഇപ്പോഴത്തെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ  ആലീസ് ഷിബു ,ട്രഷറർ ജോൺസൻ വാലപ്പൻ ആളൂർ ,വൈസ് പ്രസിഡന്റ് കുഞ്ഞിപ്പൈലൻ തച്ചുടപറമ്പ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement