വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് രണ്ടുപേര്‍ ആശുപത്രിയിലായ കേസില്‍ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ

479

ഇരിങ്ങാലക്കുട: വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവത്തിൽ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ. വള്ളിവട്ടം ബ്രാലം പോത്തേഴത്ത് വീട്ടിൽ ബിജോയ് (45) നെയാണ് ഡി വൈ എസ്പി ഫെയ്മസ് വർഗ്ഗീസിൻ്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത് സി .ഐ. എം. ജെ .ജിജോ, എസ്. ഐ. അനൂപ് എ .എസ്.ഐ സുജിത്ത്, ഉദ്യോഗസ്ഥരായ അനൂപ് ലാലൻ ,വൈശാഖ് മംഗലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘംമാണ് അറസ്റ്റ് ചെയ്തത്. വള്ളിവട്ടത്തുള്ള ഇയാളുടെ പരിസരവാസികൾക്ക് കുടിക്കാൻ സ്പിരിറ്റ് നല്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വള്ളിവട്ടം സ്വദേശികളായ ഹേമന്ത്, വിനു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്പിരിറ്റ് കൈവശം വച്ചതിനും കുടിക്കാൻ നൽകിയതിനുമാണ് ഇയാളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

Advertisement