സോഷ്യലിസ്റ്റുകൾ നന്മയുടെ പാത പിന്തുടുന്നവർ: പ്രൊഫ.കെ.യു. അരുണൻ

73

ഇരിങ്ങാലക്കുട:രാജ്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കൾ നന്മയുടെ പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നല്കിയവരാണെന്ന് പ്രൊഫ. അരുണൻ MLA അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ജില്ലയിൽ വിതരണം ചെയ്യുന്നകാൽ ലക്ഷം തുണിമാസ്ക്കുകളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മൊറാർജി ദേശായിയും എം.പി.വീരേന്ദ്രകുമാറും എല്ലാം മഹാ ൻമാരായ പാരമ്പര്യസോഷ്യലിസ്റ്റ് നേതാക്കളാണ്.ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റുകളുടെ ഉയർച്ചയാണ് കമ്മ്യൂണിസ്റ്റുകളും മതേതര വിശ്വാസികളും ആഗ്രഹിക്കുന്നത്. വ്യഗ്രതയിലൂടെ ഓടി നടക്കുന്ന മനുഷ്യന് പഴമയിലേയ്ക്ക് തിരിച്ച് കൊണ്ട് വരുവാനുള്ള പ്ര കൃതിയുടെ ശ്രമമാണോകോവിഡെന്ന് തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, ആശുപത്രി സൂപ്രണ്ട് ഡോ.മിനി, വാലപ്പൻ എക്സ്പോർട്ടേഴ്സ് ചെയർമാൻ ഷാജു വാലപ്പൻ, എൽ.ജെ.ഡി ജില്ലാ വൈസ്.പ്രസി.ജോർജ് കെ.തോമസ്, മണ്ഡലം പ്രസിഡണ്ട്പോളി കുറ്റിക്കാടൻ, മഹിളാ ജനതാ സംസ്ഥാന സെക്രട്ടറി കാവ്യപ്രദീപ് എന്നിവർ പ്രസംഗിച്ചു.

Advertisement