ചാലക്കുടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിന ഭക്ഷണം അനുഗ്രഹീതമാക്കി മാർ. പോളി കണ്ണൂക്കാടൻ പിതാവ്

115

ചാലക്കുടി :ചാലക്കുടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിന ഭക്ഷണം അനുഗ്രഹീതമാക്കി മാർ. പോളി കണ്ണൂക്കാടൻ പിതാവ്. പെസഹ വ്യാഴം മുതൽ ഈസ്റ്റർ ഞായർ വരെ നാല് ദിവസത്തെ ഭക്ഷണത്തിന്റെ മുഴുവൻ ചിലവും വഹിച്ചത് പിതാവും ഇരിങ്ങാലക്കുട രൂപതയും. ഈസ്റ്റർ ദിനത്തിൽ കോഴി ഇറച്ചി ഉൾപ്പെടെ ആയിരുന്നു ഭക്ഷണം. കിച്ചണിൽ എത്തിയ പിതാവും സഹ വൈദികരും പൊതി ചോറ് തയ്യാറാക്കുന്നതിലും പങ്കളികളായി. കിച്ചണിലെ വളണ്ടിയര്മാര്ക്ക് അനുഗ്രഹങ്ങളും സമ്മാനങ്ങളും നൽകിയാണ് പിതാവ് തിരിച്ചു പോയത്.

Advertisement