വർക് ഷോപ്പുകൾ വ്യാഴം, ഞായർ തുറക്കാം

116

കോവിഡ് 19 ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ വർക് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതിയായി. വ്യാഴവും ഞായറും മാത്രം തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 10 മുതൽ അഞ്ച് മണി വരെയാണ് സമയം. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾക്ക് മാത്രമാണ് വർക്ക്ഷോപ് തുറക്കാൻ അനുമതിയായിരിക്കുന്നത്. പെയിന്റിംഗ്, അപ്ഹോൾസ്റ്ററി, വാഷിങ് തുടങ്ങിയ ജോലികൾ ലോക് ഡൗൺ സമയത്ത് ചെയ്യാൻ പാടുള്ളതല്ല. ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ളതാണെങ്കിൽ മാത്രം പെയിന്റിംഗ് നടത്താം. ടയർ, ഓട്ടോമേറ്റീവ് ബാറ്ററി എന്നിവയുടെ ജോലികളും ചെയ്യാവുന്നതാണ്. അത്യാവശ്യമുള്ള തൊഴിലാളികളെ മാത്രം ജോലിയ്ക്ക് വെയ്ക്കണമെന്നും ചിഫ് സെക്രട്ടറി അറിയിച്ചു.

Advertisement