കേരള കോൺഗ്രസ്സ് (M) കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി

180

കാറളം:മുൻ പാർട്ടി ചെയർമാനും മുൻ മന്ത്രിയും ആയിരുന്ന K.M മാണിസാറിൻ്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ്സ് (M) കാറളം മണ്ഡലം കമ്മിറ്റി കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി . മണ്ഡലം സെക്രട്ടറി സുമേഷ് തുക കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനു കൈമാറി. പഞ്ചായത്ത് സെക്രട്ടറി നടരാജൻ, വാർഡ് മെമ്പർ ഷമീർ, പാർട്ടി അംഗങ്ങളായ പുഷ്പേന്ദ്രൻ സി എം , ജയരാജ് പി എസ് എന്നിവർ സന്നിഹിദരായിരുന്നു.

Advertisement