മത്സ്യ സ്റ്റാളുകളിൽ മിന്നൽ പരിശോധന പഴകിയ മത്സ്യം പിടിച്ചെടുത്തു സ്ഥാപനം അടപ്പിച്ചു

174

വെള്ളാങ്ങല്ലൂർ: ലോക ഡൗൺ സമയത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാത്തതിനാൽ മത്സ്യലഭ്യത ഇപ്പോൾ കുറയുകയാണ് വേണ്ടത് എന്നാൽ പല സ്ഥാപനങ്ങളിലും വ്യാപകമായി മുൻപ് ശേഖരിച്ച് പഴകിയ മത്സ്യം വിൽപ്പന വിൽപ്പന നടത്തുന്നതായും അത്തരത്തിൽ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ പരിശോധിച്ച് കർശന നടപടികൾ എടുക്കുവാൻ തൃശ്ശൂർ ജില്ലാ കളക്ടർ നിർദ്ദേശിച്ച അതിനെ തുടർന്ന് വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി വഞ്ചിവട്ടം ബ്രാലം, കോണത്തുകുന്ന് കരൂപ്പടന്ന വെള്ളാങ്ങല്ലൂർ എന്നിവിടങ്ങളിലെ മത്സ്യ സ്റ്റാളുകളിൽ ആണ് പരിശോധന നടത്തിയത് പരിശോധനയിൽ വെള്ളാങ്കല്ലൂരിൽ പ്രവർത്തിക്കുന്ന മത്സ്യ സ്റ്റാളിൽ പഴകിയ അയില ഇനത്തിൽപ്പെട്ട മത്സ്യം വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 22 കിലോ പഴകിയ അയില പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി സ്ഥാപന ഉടമ യിൽ നിന്നും പിഴ ഈടാക്കുകയും തുടർനടപടികൾക്കായി നോട്ടീസ് നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എ എസ് രാധാകൃഷ്ണൻ സാക്ഷികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്
പരിശോധനയ്ക്ക് വെള്ളാങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഓഫീസർ റൂറൽ വി ജെ ബെന്നി നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ശരത് കുമാർ, എ എം രാജേഷ് കുമാർ, കെ എസ് ശിഹാബുദ്ദീൻ, എംഎം മദീന എന്നിവർ പങ്കെടുത്തു.

Advertisement