വെള്ളാങ്കല്ലൂർ :കോവിഡ് 19 വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടുസാധനങ്ങളും മരുന്നുകളും വീടുകളിൽ എത്തിക്കാൻ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. കുടുംബ ശ്രീ വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് രാവിലെ 8 മുതൽ 11 വരെ വാട്സ്ആപ്പ് വഴിയോ ഫോൺ മുഖേനയോ സാധനങ്ങൾ ഓർഡർ ചെയ്യാം. സാധനങ്ങൾ എത്തിക്കുമ്പോൾ മാത്രം പണം നൽകിയാൽ മതി. മുൻകൂറായി നൽകേണ്ടതില്ല. പത്തു രൂപയാണ് സർവീസ് ചാർജ്. അതേസമയം നിരീക്ഷണത്തിൽ ഇരിക്കുന്ന കുടുംബങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നതല്ല. മരുന്നാണ് ആവശ്യമെങ്കിൽ ഡോക്ടറുടെ കുറിപ്പടി വാട്സാപ്പിൽ അയക്കേണ്ടതാണ്. സാധനങ്ങളും മരുന്നുകളും ആവശ്യമുള്ളവർ 9562515853, 8156984503, 9946351540 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് 19: വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ ഹോം ഡെലിവറി ആരംഭിച്ചു
Advertisement