മാള:മാളയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിൽ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. പരിശോധനാ ഫലം പോസിറ്റിവ് ആയ രോഗിയുടെ കുടുംബവും സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഭീതിജനകമായ അന്തരീക്ഷം ഇപ്പോൾ ഇല്ലെന്നും സ്ഥിതിഗതികൾ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാള പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ പ്രചരണങ്ങൾക്ക് എതിരെ ജാഗ്രത വേണം. ആളുകൾ കൂട്ടം കൂടിയും അല്ലാതെയും കറങ്ങി നടക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. വഴിയോര കച്ചവടങ്ങൾ ഒഴിവാക്കണം. പച്ചക്കറികൾക്ക് വില കൃത്യത ഇല്ലെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിട്ടുണ്ട്. വിലനിലവാരം എഴുതി പ്രദർശിപ്പിക്കണം. സൂപ്പർ മാർക്കറ്റുകളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ., ജില്ലാ കളക്ടർ എസ്.ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.റീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് 19: മാളയിൽ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ
Advertisement