Friday, September 19, 2025
24.9 C
Irinjālakuda

കോവിഡ് 19 : തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം അഞ്ച് ആയി

തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച്ച (മാര്‍ച്ച് 29) ലഭിച്ച 9 പരിശോധനഫലങ്ങളില്‍ ഈ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 7 ആയി. ഇതില്‍ രണ്ടു പേര്‍ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 5 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.39 സാമ്പിളുകള്‍ ഞായറാഴ്ച (മാര്‍ച്ച് 29 ) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 649 പേരുടെ സാംമ്പിളുകള്‍ അയച്ചതില്‍ 586 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 63 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14935 ആയി. വീടുകളില്‍ 14896 പേരും ആശുപത്രികളില്‍ 39 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച (മാര്‍ച്ച് 29) 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8 പേരെ വിടുതല്‍ ചെയ്തു. 514 പേരെ വീടുകളില്‍ പുതുതായി നിരീക്ഷണത്തില്‍ ആക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവാക്കി.ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് 345 അന്വേഷണങ്ങള്‍ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴിയുളള കൗണ്‍സലിങ് തുടരുകയാണ്.
ജില്ലയില്‍ ഇതുവരെയുള്ള പോസിറ്റിവ് കേസുകളെല്ലാം വിദേശത്തു നിന്നുവന്നവര്‍ക്കാനുണ്ടായത്. അതിനാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റാരുമായും സമ്പര്‍ക്കമുണ്ടാകാതെ കഴിയണം.

Hot this week

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

Topics

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട്...

ക്രൈസ്റ്റ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ഗേറ്റ്‌കീപ്പേഴ്‌സ് ക്യാമ്പെയ്ൻ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ...

റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും , കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ...
spot_img

Related Articles

Popular Categories

spot_imgspot_img