കൊറോണയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐയെ അധിക്ഷേപിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി നല്‍കി.

272

കാട്ടൂര്‍: കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായി ഡിവൈഎഫ്‌ഐ കാട്ടൂര്‍ മേഘല സെക്രട്ടറി അനീഷ് പി.എസ് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കി.ഇരിഞ്ഞാലക്കുട പൊറുത്തിശ്ശേരി സ്വദേശി സുനില്‍ എന്ന സുനില്‍ മുകള്‍ക്കുടം എന്നയാള്‍ക്ക് എതിരായാണ് പരാതി നല്‍കിയത്.ഇയാള്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ഓഫീസ് സെക്രട്ടറിയും,കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനും ആണ്.കൊറോണയുമായി ബന്ധപ്പെട്ട് കാട്ടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ ഡിവൈഎഫ്‌ഐ യെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ഇട്ടത്.ഭക്ഷണത്തിന് യൂത്ത് കോണ്‌ഗ്രെസിനെയും മദ്യത്തിന് ഡിവൈഎഫ്‌ഐ യേയും സമീപിക്കുക എന്നാണ് ഇയാള്‍ കമന്റ് ചെയ്തിട്ടുള്ളത്.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാള്‍ പിന്നീട് കമന്റ് പിന്‍വലിച്ചിരുന്നു.കാട്ടൂര്‍ പോലീസ് കേസെടുത്തു.

Advertisement