സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി: അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടുള്ളതല്ല

144

തൃശൂർ: സംസ്ഥാനത്ത് ഇന്ന് ആരോഗ്യപ്രവർത്തക ഉൾപ്പെടെ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ന്റെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 105 ആയി ഉയർന്നു.കാസർകോടുള്ള ആറ് പേർക്കും കോഴിക്കോടുള്ള രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്.ഒരാൾ ഖത്തർ ,ഒരാൾ യു .കെ ,നിരീക്ഷണത്തിൽ ആകെയുള്ളത് 72460 .അതിൽ 71994 പേർ വീടുകളിൽ ആണ് ,467 പേർ ആശുപത്രിയിലും ഉണ്ട് .ഇന്ന് മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 4516 സാമ്പിളുകൾ പരിശോധനക്ക് അയച്ചു .3331 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി .ആദ്യമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യ യാത്രകൾ സംഭവിച്ചത് കൊണ്ട് നാളെ മുതൽ സ്വകാര്യ യാത്രകൾ കർശനമായി നിയന്ത്രിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.എല്ലാ യാത്രാവാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം .ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തര ആവശ്യത്തിനും വൈദ്യസഹായത്തിനും മാത്രമേ സർവീസ് നടത്താൻ പാടൊള്ളു.സാഹചര്യം മുതലെടുത്ത് സാധനങ്ങൾക്ക് വില കൂട്ടുകയോ പൂഴ്ത്തി വെക്കുകയോ ചെയ്യുകയാണെങ്കിൽ കർശന നടപടി എടുക്കും.സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ മുതിർന്ന ഒരാൾക്കു മാത്രം യാത്ര ചെയ്യാം .പല തരത്തിലുള്ള ഒത്തു ചേരലിൽ അഞ്ചിൽ അധികം പേർ ഉണ്ടാവാൻ പാടുള്ളതല്ല .ക്ലബ്ബ് ,വായനശാല തുടങ്ങിയ എല്ലാ തരം ഒത്തുചേരലുകളും പാടുള്ളതല്ല,സ്വകാര്യ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ സത്യവാങ്മൂലം ഏർപ്പെടുത്തും.പോലീസ് പട്രോളിങ് ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Advertisement