Saturday, November 8, 2025
23.9 C
Irinjālakuda

കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി

കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍ നിന്നും മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എങ്കില്‍ മാത്രമേ കോവിഡ് 19 മറ്റുള്ളവരിലേക്ക് പടരാതിരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:-
എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വയ്ക്കരുത്) കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്.കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്. ഷേക്ക് ഹാന്റ് ഒഴിവാക്കുക.ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img