ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്

108

കാട്ടൂർ:കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കേരള സർക്കാർ ആഹ്വാനം ചെയ്ത “ബ്രയ്ക് ദി ചെയിൻ” പദ്ധതിയുടെ ഭാഗമായി കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രമേഷ് നിർവഹിച്ചു. കൈ കഴുകാൻ വെള്ളം, സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.എല്ലാവരും ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കണം എന്ന് പ്രസിഡന്റ് അഭ്യർഥിച്ചു.

Advertisement