സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് ഗ്രീന്‍ പുല്ലൂര്‍

169

പുല്ലൂര്‍: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയിലെ 3 ബസ് സ്റ്റോപ്പുകളില്‍ സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. പുല്ലൂര്‍ അണ്ടി കമ്പനിക്ക് സമീപം ഉള്ള ബസ് സ്റ്റോപ്പില്‍ പ്രൊഫ. കെ. യു.അരുണന്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മഠത്തികര ബസ് സ്റ്റോപ്പില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു . പുല്ലൂര്‍ മിഷന്‍ ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പില്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. സി അജിത്ത് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറന്‍സ് മുഖ്യാതിഥിയായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ ബാങ്ക് വൈസ് പ്രസിഡണ്ട് കെ. സി ഗംഗാധരന്‍ ,സെക്രട്ടറി സപ്ന സി . എസ് ,ഭരണസമിതി അംഗങ്ങള്‍ ആയ ശശി ടി .കെ, ഷീല ജയരാജ് ,തോമസ് കാട്ടൂക്കാരന്‍, അനൂപ് പായമ്മല്‍, രാധാ സുബ്രന്‍ ,രവി ഇട്ടിക പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement