ഇന്ധന വില വര്‍ദ്ധനവിനെതിരെ DYFI നേതൃത്വത്തില്‍ ആള്‍ക്കൂട്ടമില്ലാതെ പ്രതിഷേധം

89

ഇരിങ്ങാലക്കുട: കോവിഡ്=19 മഹാമാരി രാജ്യത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയില്‍, ഇന്ധനവില വര്‍ധിപ്പിച്ച ബിജെപി സര്‍ക്കാര്‍ നടപടി ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. 20വര്‍ഷത്തിനിടയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞനിരക്കില്‍ നില്‍ക്കുമ്പോഴാണ് മോദിസര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നത്. മാപ്പില്ലാത്ത ഈ ജനദ്രോഹത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ ഉയരുന്നത്.കോവിഡ്=19 മുന്‍കരുതലിന്റെ ഭാഗമായി ആള്‍കൂട്ടം സൃഷ്ടിക്കുന്ന വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ശരിയല്ല. കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പിലും നാലൊ അഞ്ചൊ ചെറുപ്പക്കാര്‍ പ്രതിഷേധ ബാനറും പ്ലക്കാര്‍ഡും കൊടിയും ഉയര്‍ത്തി ചെറിയ കൂട്ടങ്ങളുടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ 12 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ട്രഷറര്‍ ഐ.വി.സജിത്ത്, ജോ. സെക്രട്ടറിമാരായ ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, വൈസ്.പ്രസിഡണ്ടുമാരായ പി.എം. സനീഷ്, അതീഷ് ഗോകുല്‍, സെക്രട്ടേറിയറ്റ് അംഗം വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Advertisement