Wednesday, June 3, 2026
27.9 C
Irinjālakuda

താളവിസ്മയം തീര്‍ത്ത് തിലങ്ക് 2020

ഇരിങ്ങാലക്കുട : കൗമാര യൗവനങ്ങളുടെ വര്‍ണ്ണാഭമായ നിറച്ചാര്‍ത്തണിഞ്ഞ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആര്‍ട്ട് ഫെസ്റ്റായ ‘ തിലങ്ക് 2020 ‘ ന് വിരാമമായി. കൊടുങ്ങല്ലൂരിന്റെ അനുഗ്രഹീതനായ കലാകാരന്‍ വൈഷ്ണവ് ഗിരീഷിന്റെ ആലാപന മാധുര്യത്താല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ‘ തിലങ്ക് 2020 ‘ നാലു ദിവസം നീണ്ടുനിന്ന കലാമാമാങ്കമായിരുന്നു. മനസ്സിന്റെ മൃദുലമായ വികാരങ്ങള്‍ക്കുള്ള ഉത്തേജനമാണ് ഇത്തരം കോളേജ് ഫെസ്റ്റുകള്‍ എന്നു ഫാ. ജോണ്‍ പാലിയേക്കര CMI തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വരയും, പാട്ടും, പദങ്ങളുമായി ഏകദേശം 64 ഓളം ഇനങ്ങളില്‍ മികവാര്‍ന്ന മത്സരങ്ങള്‍ തിലങ്കിന്റെ നിറച്ചാര്‍ത്തിന് പൊലിമ കൂട്ടി. കലയുടെ ഹീലിങ്ങ് പവറിനെ കുറിച്ച് വാചാലനായ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സാറായിരുന്നു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തത്. തന്റെ ഇമ്പമായ ഈണങ്ങള്‍ വയലിനില്‍ ശ്രുതി മീട്ടി കൊണ്ട് സിനിമാ പിന്നണി ഗാന രംഗത്തെ പ്രഗത്ഭനായ വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും ‘തിലങ്ക് 2020’ക്ക് ചാരുതയേകി. സുഗന്ധനിര്‍ഭരമായ കലയുടെ വസന്തം തീര്‍ത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സന്‍ജേഷ് മേനോന്‍ നന്ദിയറിയിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img