കാട്ടൂര്‍ :വര്‍ദ്ധിച്ച് വരുന്ന കളവുകളും,മദ്യം,മയക്കുമരുന്ന് വ്യാപനവും,മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണമെന്ന ലക്ഷ്യത്തോടെ കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ജാഗ്രത സമിതിയുടെയും വേള്‍ഡ് വിഷന്റെയും ആഭിമുഖ്യത്തില്‍ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ സുരക്ഷാ കണ്ണുകള്‍ പദ്ധതി ഇരിങ്ങാലക്കുട എം.എല്‍.എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇരുത്തഞ്ചോളം സി .സി .ടി .വി ക്യാമറകളാണ് കാട്ടൂരിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതി പ്രകാരം സ്ഥാപിക്കുന്നത് .കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .പ്രൊജക്ടിന്റെ ഉദ്ഘാടനം കെ .പി വിജയകുമാരന്‍ ഐ.പി.എസ് നിര്‍വ്വഹിച്ചു.കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ എസ് .ഐ വി .വി വിമല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ബാങ്ക് പ്രസിഡന്റുമാര്‍ ,പഞ്ചായത്ത് അംഗങ്ങള്‍ ,കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .ഉദ്ഘാടന ചടങ്ങിന് ശേഷം പോലീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടായിക്കുന്നതായിരിക്കും.
കാട്ടൂരില്‍ സുരക്ഷാ കണ്ണുകള്‍ മിഴി തുറന്നു
Advertisement