ഉച്ചഭക്ഷണം നല്‍കി

96

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. പാറയില്‍ ഗംഗാധരന്‍ ഭാര്യ മൈഥിലിയുടെ സ്മരണക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട സബ്‌സ്‌റ്റേഷന്‍ അസി.എഞ്ചിനിയര്‍ സുരേഷ് ടി.എസ് നിര്‍വഹിച്ചു. കൂട്ടായ്മ പ്രവര്‍ത്തകരായ വിജയന്‍ ഇളയെടത്ത്,സുഗതന്‍ കല്ലിങ്ങപുറം,മോഹന്‍ ലാല്‍ കെ.സി, ശ്യാംകുമാര്‍ പാറയില്‍, അച്യുത് ശങ്കര്‍ പാറയില്‍,വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്, ബാലന്‍ പേരിങ്ങാത്തറ, കണ്ണന്‍ തണ്ടാശ്ശേരി, ഭാസി വെളിയത്ത്,അഡ്വ ലിജി മനോജ്,എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement