ഷണ്‍മുഖം കനാല്‍ ബണ്ട് തകര്‍ന്ന നിലയില്‍

267

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാല്‍ സംരക്ഷണ ഭിത്തി നവീകരണം കഴിഞ്ഞ് മാസങ്ങള്‍തികയും മുന്‍പേ തകര്‍ന്നു വീണു. പൂമംഗലം പഞ്ചായത്തിലൂടെ കടന്നു പോകുന്ന കനാലിന്റെ ഭിത്തികളാണ് മൂന്നിടങ്ങളില്‍ തകര്‍ന്നു വീണത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതി ഉണ്ടെന്ന് ബിഡിജെഎസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, പൊതു പ്രവര്‍ത്തകന്‍ ഷിയാസ് പാളയംകോട് ബിജെപി പടിയൂര്‍ പഞ്ചയാത്ത് കമ്മിറ്റി മെമ്പര്‍ ബിനോയ് കോലാന്ത്ര, അഖില്‍ പുതോട്ട് എന്നിവര്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിഎസ് സുധന്‍, കാട്ടൂര്‍ എസ്‌ഐ വി.വി.വിമലും സംഘവും സ്ഥലം സന്ദര്‍ശിച്ചു.

Advertisement