ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലെ കൊലപാതകം കോടതിയില്‍വെച്ച് വിചാരണക്കിടെ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു

1935

ഇരിങ്ങാലക്കുട : സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ചെറുപ്പക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസ്സില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിരുന്നു. മനവലശ്ശേരി വില്ലേജില്‍ കൊരുമ്പിശ്ശേരി ദേശത്ത് പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലന്‍ മകന്‍ സുജിത്ത് (26) എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ മിഥുനെ സഹായിച്ച ഓട്ടോഡ്രൈവര്‍ ലൈജു, എന്നയാളെയും സംഭവ ദിവസം മിഥുനുമൊന്നിച്ച് ബസ്സ് സ്റ്റാന്റിലെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാക്ഷികളും, അന്നേ ദിവസം പെട്രോള്‍ പബ്ബിലെ പെട്രോളടിക്കുന്നതിന് വന്നയാളുമാണ് കോടതിയില്‍ വെച്ച് വിചാരണക്കിടയില്‍ പ്രതികളെ തിരിച്ചറിഞ്ഞത്. ഈ കേസ്സില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് പി.ജെ.ജോബിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

Advertisement