കരുവന്നൂര്‍: റിപ്ലബിക് ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതകള്‍ ശുചികരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ അപ്പ് പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഇരിങ്ങാലക്കുടയിലുടെ കടന്ന് പോകുന്ന തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയും പോട്ട- മൂന്നുപീടിക സംസ്ഥാന പാതയോരങ്ങളാണ് പദ്ധതിയിലൂടെ വൃത്തിയാക്കുന്നത്. 13 കീലോമിറ്ററോളം വരുന്ന പ്രദേശം ഹരിതകര്‍മ്മ സേനയുടെയും നഗരസഭ ശുചികരണ തൊഴിലാളികളുടെയും സഹകരണത്തോടെയാണ് വൃത്തിയാക്കുന്നത്. കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ അബ്ദുള്ള കുട്ടി, അല്‍ഫോണ്‍സാ തോമസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍, ബേബി, രാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, റിജേഷ്, സൂരജ്, ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്ലബിക് ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതകള്‍ ശുചികരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ അപ്പ് പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
Advertisement