ഇരിങ്ങാലക്കുട.: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സാമൂഹികപരമായി മറ്റു മേഖലകളിലേക്കും ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കണം എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ജല സ്രോതസുകളുടെ എസ്റ്റിമേഷന്‍,ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിങ്, കിണര്‍ റീചാര്‍ജിങ് സര്‍വെയിങ് ആന്‍ഡ് എസ്റ്റിമഷന്‍ എന്നിവ ആയിരുന്നു പ്രോജക്ടുകള്‍. പ്രളയ സംബന്ധമായി നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാനായി പരിസരവാസികളെയും ഉള്‍പെടുത്തി കൊണ്ട് മോട്ടോര്‍ ഇലക്ടറിക്കല്‍ റിപ്പയറിംഗ് വര്‍ക്ഷോപും ഒപ്പം തന്നെ പൗരത്വ ബോധം വളര്‍ത്താന്‍ വേണ്ടി വളണ്ടിയേഴ്‌സിനു ക്ലാസ്സുകളും അതോടൊപ്പം കള്‍ച്ചറല്‍ പരിപാടികളും ഒരുക്കിയിരുന്നു.
കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി മുപ്പത്തിയെട്ടാം വാര്‍ഡ് കൗണ്‍സില്‍ മെമ്പര്‍ സജീവന്‍ ടി എസ്,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഫിലിപ് ലുക്ക് കെ,എന്‍ എസ് എസ് വളണ്ടിയര്‍ സെക്രട്ടറി അമല്‍ ജൂഡ് എന്നിവര്‍ സമാപന ചടങ്ങില്‍ സംസാരിച്ചു.ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് വളണ്ടിയേഴ്‌സിനു സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. സപ്തദിന ക്യാമ്പ് ജീവത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു അനുഭവം ആയിരുന്നു എന്ന് വളണ്ടിയര്‍മാരും സന്തോഷം പങ്കുവെച്ചു.
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം നടത്തിയ സപ്തദിന ക്യാമ്പ് കൊടുങ്ങല്ലൂര്‍ സയന്‌സ് സെന്ററില്‍ സമാപിച്ചു.
Advertisement