മുരിയാട്:പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടെസി ജോഷി സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
സമിതിയിലെ അംഗങ്ങളായിരുന്ന രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വന്ന രണ്ട് ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്ഥാനങ്ങളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി സിപിഎമ്മിലെ എ.എം.ജോണ്‍സണും സിപിഐലെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്തുമായിരുന്നു മത്സരിച്ചത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടെസി ജോഷിയും മത്സരിച്ചു.എ.എം.ജോണ്‍സന് ഒമ്പതു വോട്ടും ടെസി ജോഷിക്ക് ഏഴ് വോട്ടും ലഭിച്ചു.ഇതോടെ നാലംഗ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടംഗങ്ങള്‍ വീതമായി.സമിതി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. മുകുന്ദപുരം സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ.ഡേവിസ് വരണാധികാരിയായിരുന്നു.
മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം
Advertisement