ഇരിങ്ങാലക്കുട : കല്ലേറ്റുങ്കരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി മുഞ്ഞേലി സ്വദേശി ജോണി ആലുവയിലെ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.മൂന്നു ദിവസത്തിനുള്ളില്‍ ആറു ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്നു. ഇനിയും ഓപ്പറേഷനും കാര്യങ്ങള്‍ക്ക് വേണ്ടി ഒരുപാട് ചിലവുകള്‍ വേണ്ടിവരും. ഇതിനായി ജോണിയുടെ ചികിത്സ സഹായനിധിയിലേക്ക് വേണ്ടി നാളെ (17-1-2020) ചാലക്കുടി ഇരിഞ്ഞാലക്കുട റൂട്ടിലോടുന്ന പത്തോളം ബസ്സ്‌കളിലെ വരുമാനവും ജീവനക്കാരുടെ വേതനവും മാറ്റിവച്ചിരിക്കുകയാണ്. നല്ലവരായ നാട്ടുകാരുടെയും യാത്രക്കാരുടെയും സാമ്പത്തിക സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
Advertisement