Friday, May 9, 2025
31.9 C
Irinjālakuda

സര്‍വ്വകലാശാലകള്‍ നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരഗതിയില്‍ ആക്കണം – യുജിന്‍ മൊറേലി

ഇരിങ്ങാലക്കുട :സര്‍വ്വകലാശാലകള്‍ ആധുനികവത്ക്കരണവും, നവീകരണവും, കാലത്തിനൊത്ത വേഗതയില്‍ നടത്തിയാല്‍ മാത്രമാണ് അതിന്റെ യഥാര്‍ത്ഥഫലം വിദ്യാഭ്യാസ സമൂഹത്തിന് ലഭിക്കുകയുളളൂവെന്ന് കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ യുജിന്‍ മൊറേലി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ദ്വിദിന ടെക്നോളജി മാനേജ്മെന്റ് എക്സിബിഷന്‍ ‘ടെക്തത്വ2020’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സര്‍വ്വകലാശാലയുടെ സേവനങ്ങള്‍ വേഗത കൈവരിച്ചാല്‍ മാത്രമാണ് ആധുനിക ഗവേഷണഫലങ്ങളുടെ യഥാര്‍ത്ഥഫലം വിദ്യാഭ്യാസ സമൂഹത്തിനും പൊതു സമൂഹത്തിനും ഉപകാരപ്രദമാകൂകയുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. .സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ മുഖ്യപ്രഭാഷണവും ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് എക്സി.ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര സിഎംഐ അനുഗ്രഹപ്രഭാഷണവും, ജ്യോതിസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് ആമുഖപ്രഭാഷണവും നടത്തി.ടെക് തത്വ യുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയികളായ രോഹിത് എം .എസ്,ഗോകുല്‍ തേജസ് (ഒന്നാം സമ്മാനം ,നാഷണല്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട),സഞ്ജയ് ഗിരീശന്‍ ,അതുല്‍ കൃഷ്ണ ടി .എ (രണ്ടാം സമ്മാനം ,നാഷണല്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട),നേഹന്‍ തമര്‍,കെവിന്‍ സിബി (മൂന്നാം സമ്മാനം ,സെന്റ് ജോസഫ് സ്‌കൂള്‍ മതിലകം ) ,എന്നിവര്‍ക്കും കൊളാഷ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഫസ്റ്റ് എം.കോം ജ്യോതിസ് കോളേജ് ,മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സെക്കന്റ് എം.കോം ജ്യോതിസ് കോളേജ് എന്നിവര്‍ക്കും യുജിന്‍ മൊറേലി സമ്മാനവിതരണം നടത്തി. ജ്യോതിസ് ഗ്രൂപ്പ് എക്സി.ഡയറക്ടര്‍മാരായ ബിജു പൗലോസ്, എം.എ.ഹുസൈന്‍, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ പ്രസീദ സി. ആര്‍, അശ്വതി കെ.എ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജ്യോതിസ് കോളേജ് അക്കാദമിക് കോഡിനേറ്റര്‍ സി.കെ.കുമാര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ക്രിസ്റ്റഫര്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
അപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് ആശ്വാസമായി ഹിറ്റ് എയര്‍ജാക്കറ്റ്, പ്രളയ ദുരന്തങ്ങള്‍ അടിക്കടി കേരളത്തെ ഭീതിപ്പെടുത്തുന്ന സാഹചര്യത്തില്‍ ലിഫ്റ്റിങ് ഹൗസുകള്‍, ഭൂകമ്പവും ചുഴലിക്കാറ്റും പ്രളയവും നിമിഷാര്‍ദ്ധം കൊണ്ട് മുന്നറീപ്യിപ്പു നല്‍കുന്ന ലളിതോപകരണങ്ങള്‍,റെയില്‍വേ ഗേറ്റില്‍ അപകടങ്ങള്‍ കുറക്കുവാനായി ഇന്‍ഫ്രാറെഡ് ഓട്ടോമാറ്റിക് റെയില്‍വേ ഗേറ്റ്, ട്രാഫിക് കുരുക്കുകളെ മറികടക്കാന്‍ എലവേറ്റഡ് ആംബുലന്‍സ് സിസ്റ്റം തുടങ്ങി ഈ കാലഘട്ടത്തിലെ ആധുനിക സാങ്കേതിക വിദ്യയുടെ നേര്‍ചിത്രങ്ങളാണ് ടെക്തത്വ സീസണ്‍ 10നില്‍ വിദ്യാര്‍ത്ഥികള്‍ ഏകദേശം പതിനഞ്ചോളം സ്റ്റാളുകളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഒരുമാസകാലം ജ്യോതിസ് കോളേജിലെ കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിന്റേയും നിരീക്ഷണത്തിന്റേയും പരീക്ഷണത്തിന്റേയും പരിണിത ഫലമായിട്ടാണ് ആധുനിക സങ്കേതങ്ങളെ പൊതു സമൂഹത്തിന് ടെക് തത്വയിലൂടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മെഗാ IT എക്‌സിബിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

Hot this week

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

Topics

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img