പ്രവാസികള്‍ നാടിന്റെ അഭിമാനമാണ്

138

ഇരിങ്ങാലക്കുട: കേരള പ്രവാസി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സ: കെ.വി.ഉണ്ണി സ്മാരക ഹാളില്‍ നടന്നു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഏറെ പ്രയാസങ്ങള്‍ നേരിട്ടും പ്രവാസ ലോകത്ത് പണിയെടുക്കുമ്പോഴും നാട്ടിലൊരു ആപത്തുണ്ടായാല്‍ എല്ലാ പ്രയാസങ്ങളും മറന്നു കൊണ്ട് ഒന്നിച്ചുനിന്ന് നാടിനെ സഹായിക്കുന്നവരാണ് പ്രവാസി മലയാളികള്‍. പ്രവാസ ലോകത്തു നിന്ന് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സുലൈമാന്‍.കെ.ആര്‍.രവി, കെ.കെ.ജോഷി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി മോഹനൻ വലിയാട്ടിൽ പ്രസിഡണ്ട്, കെ.കെ.ജോഷി കല്ലേറ്റുംകര സെക്രട്ടറി, പതിമൂന്നംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Advertisement