ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

93

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയം ഭരണ വിഭാഗം എഞ്ചിനീയര്‍മാരുടേയും യോഗം ചേര്‍ന്നു. പ്രൊഫ.കെ.യുഅരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കീഴുത്താനി റോഡിന്റെ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞതായും, എഴുന്നള്ളത്ത് പാത റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും, കാട്ടൂര്‍ അങ്ങാടിയിലെ വര്‍ക്ക് എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും എം.എല്‍.എ. അറിയിച്ചു. ആസ്തി വികസന- പ്രാദേശിക വികസന ഫണ്ടിലെ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ വാതില്‍മാടം കോളനി സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തി എത്രയും പെട്ടെന്ന് എസ്റ്റിമെയ്റ്റ് തയ്യാറാക്കി ഭരണസമിതി മേടിക്കണമെന്ന് എം.എല്‍.എ. നിര്‍ദ്ദേശിച്ചു. കാട്ടൂര്‍ -നെടുംമ്പുര സെന്റര്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് പരിസരം, ജനറല്‍ ആശുപത്രി പരിസരം, ആളൂര്‍ പഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ ഉദ്ഘാടനം നടത്തുമെന്ന് അറിയിച്ചു. ഏതെങ്കിലും പ്രവര്‍ത്തിക്ക് സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ തീര്‍ത്ത് എത്രയും പെട്ടെന്ന് പ്രവര്‍ത്തികള്‍ ആരംഭിക്കണമെന്ന് യോഗം തീരുമാനിച്ചു. യോഗത്തില്‍ പൊതുമരാമത്ത് റോഡ്‌സ്, പൊതുമരാമത്ത് ബില്‍ഡിംങ്ങ്‌സ്, സ്‌പെഷ്യല്‍ ബില്‍ഡിംങ്ങ്‌സ് , മൈനര്‍ ഇറിഗേഷന്‍, അഡീഷണല്‍ ഇറിഗേഷന്‍, കേരളവാട്ടര്‍ അതോറിറ്റി, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, മാള ബ്ലോക്ക്, ഇരിങ്ങാലക്കുട ബ്ലോക്ക്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് വിവിധ ഗ്രാമപഞ്ചയാത്തുകളിലെ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement