ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 11 കൊല്ലമായി നടത്തിവരുന്ന തിരുവാതിര മഹോത്സവം ജനുവരി 8, 9 തിയതികളില്‍ ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രമൈതാനിയില്‍ നടക്കും. ജനുവരി 8 ന് മകീര്യം എട്ടങ്ങാടി ആഘോഷം നടക്കും. വൈകീട്ട് 6 മണിക്ക് ക്ഷേത്രത്തില്‍ വച്ച് നടക്കും. ജനുവരി 9 ന് തിരുവാതിര മഹോത്സവം നടക്കും. വൈകീട്ട് 6 മണിക്ക് ദീപപ്രാജ്ജ്വലനം, 6.30 മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരുവാതിരകളി സംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര കളി നടക്കും. രാത്രി 11 മണി മുതല്‍ പാരമ്പര്യ തിരുവാതിര ചടങ്ങുകള്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവമായ തിരുവാതിര ഭക്ഷണം ഉണ്ടായിരിക്കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് വാഹനസൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവാതിര മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍ 9074174324, 7736371470 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തപസ്യ തിരുവാതിര മഹോത്സവം ജനുവരി 8, 9 തിയതികളില്‍ നടക്കും
Advertisement