ഇരിങ്ങാലക്കുട : ജെ.എന്‍.യു വിലെ എ.ബി.വി.പി ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു . വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 15 പേര്‍ ഗുരുതരമായി പരിക്കേറ്റ് എയിംസില്‍ ചികിത്സ തേടിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ വരെ ഗുണ്ടകള്‍ കയറി എന്ന് പറയുന്നു . സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അക്രമിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം എയിംസിലുണ്ട്. സിപിഐഎമ്മിന്റെ നേതാക്കള്‍ ജെഎന്‍യുവിലെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അക്രമിച്ച ഗൂണ്ടകള്‍ക്കും പോലീസുകാര്‍ക്കും എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, ജില്ലാ കമ്മിറ്റി അംഗം വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവര്‍ സംസാരിച്ചു.
ജെ.എന്‍.യു വിലെ എ..ബി..വി.പി ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം
Advertisement