ഇരിങ്ങാലക്കുട: മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി സാന്താക്ലോസുമാരും മാലാഖമാരും നൃത്തം വെച്ചു. ഒന്നും രണ്ടുമല്ല ആയിരത്തോളം സാന്താക്ലോസുമാരും ആയിരത്തോളം മാലാഖമാരുമാണ് ഇരിങ്ങാലക്കുട ടൗണില്‍ നടന്ന കരോള്‍ മത്സര ഘോഷയാത്രയില്‍ അണിനിരന്ന് നൃത്തചുവടുകള്‍ വച്ചത്. തിരുപ്പിറവിയുടെ സന്ദേശമറിയിച്ച് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് വിവിധ രൂപതകളില്‍ നിന്നുള്ള പാപ്പാ കൂട്ടവും മാലാഖ വൃന്ദവും ആട്ടിടയന്‍മാരും അണിനിരന്നത്. വിവിധ ഇടവകകളില്‍ നിന്നും ചുവന്ന കുപ്പായവും തൊപ്പിയും ധരിച്ച് കയ്യില്‍ ബലൂണുകളുമായി രാത്രി ഏഴുമണിയോടെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്‍മാരുടെ പ്രവാഹമാരംഭിച്ചു. മാനത്തെ നക്ഷത്രക്കൂട്ടങ്ങളും പൗര്‍ണമി നിലാവും ഡിസംബറിന്റെ കുളിരും കാലിത്തൊഴുത്തിലെ തിരുപ്പിറവിയുടെ വരവറിയിക്കുന്ന നിശ്ചലദൃശ്യവും സാന്താക്ലോസുമാരും മാലാഖ വൃന്ദവും ചേര്‍ന്ന് ഉണ്ണിമിശിഹായുടെ വരവറിയിച്ചു. മത്സരത്തില്‍ കുമ്പിടി ലിറ്റില്‍ ഫ്ളവര്‍ ഇടവക ഒന്നാം സ്ഥാനവും തെക്കന്‍ താണിശേരി നിര്‍മലപുരം കുരിശുപള്ളി രണ്ടാം സ്ഥാനവും കുമ്പിടി ജൂനിയര്‍ സിസി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കരോള്‍ മത്സരഘോഷയാത്ര ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബിജോയ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഡോ ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ മുഖ്യാതിഥിയായിരുന്നു. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ ആമുഖപ്രസംഗം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, ജനറല്‍ കണ്‍വീനര്‍ ചീക്കു കോട്ടോളി, പ്രഫഷണന്‍ സിഎല്‍സി സെക്രട്ടറി ജോയ് പേങ്ങിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നിര്‍വഹിച്ചു. പോള്‍ജോ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ജോസ് തളിയത്ത് മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി ജോയസഫ് പാലത്തിങ്കല്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സിഎല്‍സി സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, സിഎല്‍സി പ്രസിഡന്റ് ക്ലിന്‍സ് പോളി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു. കുമ്പിടി ലിറ്റില്‍ ഫ്ളവര്‍ ഇടവക ഒന്നാം സ്ഥാനവും തെക്കന്‍ താണിശേരി നിര്‍മലപുരം കുരിശുപള്ളി രണ്ടാം സ്ഥാനവും നേടി
വീഥി നിറഞ്ഞ് പാപ്പാമാരും മാലാഖവൃന്ദവും നഗരം നിറഞ്ഞ് കാണികളും
Advertisement