കാവലാള്‍ 28 നു ഇരിങ്ങാലക്കുടയില്‍

94

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ ക്യാമ്പയിന്‍ WE – CAN പദ്ധതിയുടെ ഭാഗമായി വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സാനുഭവങ്ങളില്‍ നിന്നും കെ.എസ്. അനിയന്‍ തയ്യാറാക്കിയ ‘ ജീവിതമെന്ന അദ്ഭുതം’ എന്ന കൃതിയുടെ നാടകാവിഷ്‌കാരം തൃശൂര്‍ രംഗ ചേതന ഒരുക്കിയ ‘കാവലാള്‍’ ( The Guard ) ഡിസംബര്‍ 28, ശനിയാഴ്ച വൈകിട്ട് 6.30 നു ഇരിങ്ങാലക്കുട പാരിഷ് ഹാളില്‍ വച്ചു നടത്തുന്ന നാടകത്തിന്റെ ആദ്യ കൂപ്പണ്‍ Inside Outside ഗ്രൂപ്പ് ഉടമ വേണുഗോപാല മേനോന് രക്ഷാധികാരി ഫാ. ജോണ്‍ പാലിയേക്കര നല്‍കി കൊണ്ട് വിതരണോല്‍ഘാടനം നിര്‍വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി, കണ്‍വീനര്‍ സുഭാഷ് കെ എന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി പി.ആര്‍., വൈസ് ചെയര്‍മാന്‍ ഡോ. ഹരീന്ദ്രനാഥ്, കോര്‍ഡിനേറ്റര്‍മാരായ സോണിയ ഗിരി, ടെല്‍സണ്‍ കോട്ടോളി, ഷെയ്ഖ് ദാവൂദ്, ഷാജു പാറേക്കാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement