തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ കായികമേള – വിസ്ഡം കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

85

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ കായികമേളയില്‍ പാലുവായ് വിസ്ഡം കോളേജ് ചാമ്പ്യന്‍മാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലാണ് 12,13 ,14 തീയതികളില്‍ ആയി കായിക മേള നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ യു.ജി. മൊറേലി സമ്മാനദാനം നടത്തി. കായികമേളയില്‍ 90 പോയിന്റ് നേടി പാലുവായ് വിസ്ഡം കോളേജ് ഒന്നാം സ്ഥാനവും 41 പോയിന്റ് നേടി ഗുരുവായൂര്‍ മേഴ്സി കോളേജ് രണ്ടാം സ്ഥാനവും 35 പോയിന്റ് നേടി തൃശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനവും നേടി. പാലുവായ് വിസ്ഡം കോളേജിലെ അമൃത കെ.പി, ഗെയിന്‍സ് കോളേജ്, ചാവക്കാടിലെ ഷിനാസ്. കെ. എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിസ്മി ജോഷി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി സന്ധ്യാറാണി സുനില്‍, സംസ്ഥാന സെക്രട്ടറി എ. ജി രാജീവ്, ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം സി.ടി വിനോദ് എന്നിവര്‍ സംസാരിച്ചു. പതിനാലാം തീയതി ഗെയിംസ് മത്സരങ്ങള്‍ സമാപിക്കും. പ്രോഗ്രാം കണ്‍വീനര്‍ എം.സി കൃഷ്ണദാസ് സ്വാഗതവും ജില്ലാ ട്രഷറര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Advertisement