തനയ 2K19 സംഘടിപ്പിച്ചു

62

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ ഈ വര്‍ഷത്തെ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിന്റെയും ഫൈന്‍ ആര്‍ട്‌സ് പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം തനയ – 2K19 കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.പ്രശസ്ത റേഡിയോ ജോക്കിയും, നടനും, എഴുത്തുകാരനുമായ ജോസഫ് അന്നം കുട്ടി ജോസ് വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശ്രീലിമ ശശിധരന്‍ ,കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ പാര്‍വതി അരുള്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ‘കര്‍മ്മ ‘സംഗീത ബാന്‍ഡ് കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായി.

Advertisement