പ്രതിഭകളെ ആദരിച്ചു

79

ഇരിങ്ങാലക്കുട : അക്കാദമി മികവിനോടൊപ്പം കലാകായികരംഗത്ത് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ കലാ-കായിക രംഗത്ത് ദേശീയസംസ്ഥാന മത്സരങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്രസ്തുത പരിപാടി ചെറുകഥാകൃത്തും, മുന്‍ പി.എസ്.സി.മെമ്പറുമായ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി.എ.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാംബശിവന്‍ കെ.ആര്‍ മുഖ്യാതിഥിയായിരുന്നു.

Advertisement