നവോത്ഥാന മൂല്യസംരക്ഷം സമിതി മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു

56

ഇരിങ്ങാലക്കുട ; കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന നവോത്ഥാന മൂല്യസംരക്ഷണ സമിതി മുകുന്ദപുരം താലൂക്ക് സമിതി രൂപീകരണയോഗം തീരുമാനിച്ചു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി എ.വി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരിയുമായ ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യസംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറിയും പി.കെ.എസ്.ജില്ലാ സെക്രട്ടറിയുമായ പി.കെ.ശിവരാമന്‍ റിപ്പോര്‍ട്ടിങ്ങ് നടത്തി. ഇ.എസ്.മോഹന്‍ദാസ് ആശംസകള്‍ അര്‍പ്പിച്ചു. കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.രാജു സ്വാഗതവും പി.കെ.എസ്.ജില്ലാ ജോ.സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രസിഡന്റായി ബാബു തൈവളപ്പിലിനെയും, സെക്രട്ടറിയായി കെ.വി.ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു.

Advertisement