കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതിനും നാളെകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രരൂപം നല്‍കുന്നതിനുമായി കെ.എസ്.ടി.എ.ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ബി.ആര്‍.സി.ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധുരീദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ്.പ്രസീദ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്.സുനില്‍കുമാര്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി.ബിജു നന്ദി പ്രകാശിപ്പിച്ചു.
Advertisement