സമൂഹത്തില്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക് മാനസിക പിന്തുണയും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍

220

വെള്ളാങ്ങല്ലുര്‍: സമൂഹത്തില്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക് മാനസിക പിന്തുണയും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച സ്നേഹിത കാളിങ് ബെല്‍ പദ്ധതിയുടെ വാരാഘോഷത്തോടനുബന്ധിച്ചു വെള്ളാങ്ങല്ലുര്‍ ഗ്രാമപഞ്ചായത്ത് 16-വാര്‍ഡില്‍ കാളിങ് ബെല്‍ ഉപഭോക്താവ് ശ്രീമതി. രാമായി അമ്മൂമ്മയ്ക്ക് കൈത്താങ്ങായി സ്നേഹിത കൂട്ടമെത്തി കുടുംബശ്രീയും ഗ്രാമപഞ്ചായത്തും ഒത്തു ചേര്‍ന്ന ഗൃഹസന്ദര്‍ശനത്തില്‍ എം.എല്‍.എ .അഡ്വ .വി. ആര്‍സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍., ക്ഷേമകാര്യം ചെയര്‍മാന്‍ എം കെ.മോഹനന്‍, വികസനകാര്യം ചെയര്‍മാന്‍ ശ്രീമതി നിഷ ഷാജി, വാര്‍ഡ് മെമ്പര്‍ കെ എസ്‌മോഹനന്‍. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. പ്രേമലത കെ സി,സിഡ്സ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഷീല സജീവന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അര്‍പ്പിത , മറ്റു സിഡ്സ് പ്രവര്‍ത്തകര്‍ ഭാഗമായി. നിങ്ങളാണ് എന്റെ പ്രതീക്ഷ എന്ന അമ്മൂമ്മയുടെ വാക്കുകളും നിറഞ്ഞ ചിരിയും ആരും ഒറ്റക്കല്ല ഞങ്ങള്‍ കൂടെയുണ്ട് എന്നതിനെ ഫലവത്താക്കി.

 

Advertisement