പുല്ലൂര്‍:മഹാത്മ അയങ്കാളി സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന ഫണ്ട് 23ലക്ഷം രൂപ ചെലവഴിച്ചാണ് പുല്ലൂര്‍ ചേര്‍പ്പുംകുന്നില്‍ മഹാത്മാ അയ്യന്‍കാളി സാംസ്‌കാരിക കേന്ദ്രം പണി കഴിപ്പിച്ചത്. .ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സത്യന്‍,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി പ്രശാന്ത് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് തൊകലത്ത്, എ എം ജോണ്‍സന്‍, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, എം ശാലിനി, സംഘാടക സമിതി കണ്‍വീനര്‍ വിക്രമന്‍ മാതൃരപ്പിള്ളിഎന്നിവര്‍ പ്രസംഗിച്ചു