സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

148

ഇരിങ്ങാലക്കുട : സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സിന് പുറകില്‍ ആധുനിക സംവിധാനങ്ങളോടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥി ആയിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഷാറ്റോ കുര്യന്‍ സ്വാഗതവും, വര്‍ഗീസ് പുത്തനങ്ങാടി നന്ദിയും പറഞ്ഞു. എല്ലാ ടെസ്റ്റുകളും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് ടെസ്റ്റുകള്‍ സൗജന്യമായി നല്‍കുമെന്നും സംഘം പ്രസിഡന്റ് അഡ്വ. എം എസ് അനില്‍കുമാര്‍ അറിയിച്ചു.

 

Advertisement