റിയാദില്‍ വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ നാട്ടിലെത്തിച്ചു

424

കല്ലേറ്റുംകര:സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ വെച്ച് വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്‌ന് ശേഷം നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി ഷാജു വാലപ്പന്‍ നാട്ടിലെത്തിച്ചു. കഴിഞ്ഞമാസം ഒക്ടോബര്‍ മൂന്നിന് ചാലക്കുടി പോട്ട സ്വദേശി പുല്ലന്‍ അന്തോണി ഷാന്റോ , തൃശൂര്‍ സ്വദേശി വിനോദ് എന്നിവര്‍ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് കാല്‍നടയായി പോകുമ്പോള്‍ നോര്‍ത്തിന്ത്യന്‍ സ്വദേശി ഓടിച്ച ട്രെയിലര്‍ വന്നു ഇടിക്കുകയായിരുന്നു . സംഭവസ്ഥലത്ത് വെച്ച് ഓര്‍മ്മ നഷ്ടപ്പെട്ട ഇരുവരും ഒരു മണിക്കൂറിലധികം സമയം റോഡില്‍ കിടക്കുകയും കണ്ടു നിന്നിരുന്ന സ്വദേശി വിദേശി പൗരന്മാര്‍ ചേര്‍ന്ന് വാഹനത്തെയും ഡ്രൈവറെയും തടഞ്ഞു വച്ചു പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സമീപത്തുള്ള അല്‍ ഇമാമ്മ ഹോസ്പിറ്റലില്‍ എത്തിച്ചു അടിയന്തര ശുശ്രൂഷ നല്‍കി. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓപ്പറേഷന്‍ വിധേയമാക്കി. ഓപ്പറേഷനു ശേഷം സുഖം പ്രാപിച്ച രണ്ടുപേരെയും കമ്പനിയില്‍ നിന്നുള്ള എല്ലാ വിധ ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും കൊടുത്ത് ഷാജു വാലപ്പന്‍ നാട്ടിലെത്തിച്ചു. തൃശ്ശൂര്‍ കല്ലേറ്റുംകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാന്‍ ആണ് അദ്ദേഹം. ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത വ്യവസായ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് സ്ഥാപനം ചെയ്യുന്നത്. ഇരുവരുടേയും നഷ്ട പരിഹാരത്തിന് വേണ്ടി വാലപ്പന്‍ റിയാദ് കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. കേസ് കോടതി പരിഗണനയിലാണ്

 

Advertisement