നടക്കൂ! കുടുംബത്തെ സംരക്ഷിക്കൂ!!! വിഷന്‍ ഇരിങ്ങാലക്കുട കൂട്ടനടത്തം

188

ഇരിങ്ങാലക്കുട : പ്രമേഹവാരാചരണത്തിന്റെ ഭാഗമായി ‘നടക്കൂ കുടുംബത്തെ സംരക്ഷിക്കൂ’ എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വിവിധങ്ങളായിട്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14 വ്യാഴാഴ്ച രാവിലെ 11.30 ന് ക്രൈസ്റ്റ് കോളേജുമായി സഹകരിച്ച് കോളേജ് സെമിനാര്‍ ഹാളില്‍് പ്രമേഹബോധവത്ക്കരണ സെമിനാറും നവംബര്‍ 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍് ഉച്ചതിരിഞ്ഞ് 2 വരെ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രമേഹ നിര്‍ണയ ക്യാമ്പും നവംബര്‍ 16 ശനിയാഴ്ച രാവിലെ 6.00 ന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ നിന്ന് കൂട്ടനടത്തവും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടികളില്‍ ക്രൈസ്റ്റ്‌കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യുപോള്‍ ഊക്കന്‍, മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജി.മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു, തൃശൂര്‍ റൂറല്‍ എസ്.പി.വിജയകുമാര്‍ കെ.പി തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ഉന്നതഉദ്യോഗസ്ഥരും സാമൂഹികസാംസ്‌കാരിക ഭരണനേതാക്കളും പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. എന്ന് ഫാ.ജോണ്‍ പാലിയേക്കര, ജോസ്.ജെ.ചിറ്റിലപ്പിള്ളി, എന്‍.കെ.സുഭാഷ്, ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍, ടെല്‍സണ്‍ കെ.പി., സോണിയഗിരി, റോസിലി പോള്‍ തട്ടില്‍, ഷെറിന്‍ അഹമ്മദ്, ഷാജു പാറേക്കാടന്‍,എം.എന്‍.തമ്പാന്‍, എ.സി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement