ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

138

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എസ്. എസ്. യൂണിറ്റിന്റ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബോധ വത്കര ണക്ലാസ്സ് നടത്തി. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ പി. വെങ്കിട്ടരാമന്‍ ക്ലാസ്സ് നയിച്ചു. തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാ കുമ്പോള്‍ സ്വയരക്ഷ എങ്ങനെ ഉറപ്പു വരുത്താമെന്നും ദുരന്ത മുഖത്ത് നിന്ന് മറ്റുള്ളവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നും മോക്ക് ഡ്രില്ലിലൂടെ കുട്ടികള്‍ക് പരിശീലനം നല്‍കി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈകൊള്ളേണ്ട പ്രഥമ ശുശ്രൂഷയെ പറ്റിയും കുട്ടികള്‍ക്ക് ക്ലാസ്സ് നടത്തി. ഫയര്‍മാന്‍മാരായ സുദര്‍ശന്‍, എബിന്‍, വിനോദ് എന്നിവര്‍ മോക്ക്ഡ്രില്‍ നടത്തി എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ സന്ധ്യ നേതൃത്വം നല്‍കി. വോളന്റീയര്‍ ലീഡര്‍ കൃഷ്ണേന്ദു, സാന്ദ്ര, എമില്‍ എന്നീ കുട്ടികള്‍ സംസാരിച്ചു.

 

Advertisement