Tuesday, July 15, 2025
24.9 C
Irinjālakuda

ഷീ സ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ – വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ തൃശൂര്‍ ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം ആരംഭിക്കുന്നു.ഇവര്‍ക്ക് എല്ലാ ദിവസങ്ങളിലും തൊഴില്‍ ലഭ്യമാക്കുതിനുള്ള ബൃഹത് പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വൈവിദ്ധ്യമാര്‍ന്ന എട്ടുതരം പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതു വരെ നൂറോളം വനിതകള്‍ അംഗങ്ങളായിട്ടുള്ള ഷീ സ്മാര്‍ട്ട്് എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 നവംബര്‍ 9 -ാം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 4 മണിക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ വച്ച് തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് അഡീഷണല്‍ സബ്ബ് ജഡ്ജ് ജോമോന്‍ ജോണ്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും അസാധാരണമായ് തന്നെ കാണണമെന്നും സ്ത്രീ ദുര്‍ബലയല്ലെന്നും സമൂഹത്തിന്റെ എല്ലാ വിധ ബന്ധനങ്ങളില്‍ നിന്നും മോചിക്കപ്പെട്ട്് ശക്തി പ്രാപിക്കണമെന്നും ചുറ്റും ഒരു മെഴുകുതിരി വെട്ടത്തിന്റെ വെളിച്ചമെങ്കിലും പരത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെും ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ മികച്ച സംഘടനയാകട്ടെ എന്നും ആശംസിച്ചു. സഹകരണ സംഘം വൈസ് പ്രസിഡന്റ് അജോ ജോണ്‍ സ്വാഗതം പറഞ്ഞു. സംഘം സെക്രട്ടറി ഹില.പി.എച്ച് റിപ്പോര്‍ട്ട്് അവതരിപ്പിച്ചു. മുകുന്ദപുരം അസി.രജിസ്ട്രാര്‍,ജനറല്‍ എം.സി.അജിത് മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിങ്ങാലക്കുട ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ തൃശൂര്‍ ജില്ലയിലെ പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളായ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മികച്ച അധ്യാപിക അവാര്‍ഡ് ജേതാവായ സെന്റ് ജോസഫ് കോളേജ് റിട്ട.വൈസ് പ്രിന്‍സിപ്പാള്‍ സി. റോസ് ആന്റോ, 2019 സംസ്ഥാന അധ്യാപിക അവാര്‍ഡ് ജേതാവായ എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത ടീച്ചര്‍, കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.ബി.ഒന്നാം റാങ്ക് ജേതാവ് കാവ്യ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷീ സ്മാര്‍ട്ട് ് ഗ്രൂപ്പ് സെക്രട്ടറി നീന ആന്റണി പങ്കെടുത്തവര്‍ക്കെല്ലാം നന്ദി പറഞ്ഞു. ജില്ലയിലെ ബാങ്കിങ്ങ് മേഖലയിലേയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെയും ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. ഈ പദ്ധതിയില്‍ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം വനിതകള്‍ക്ക് വിവിധ ജോലി ലഭിക്കാന്‍ വേണ്ടി ഒരുക്കങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട്് ഇവന്റ് മാനേജ്‌മെന്റ്,സഹകരണ എംപ്ലോയ്‌മെന്റ്, ഷീ ഫ്രെന്റ്‌ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്റര്‍, കാര്‍ഷിക നേഴ്‌സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പവിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളാണ് ആരംഭിക്കുന്നത്. ബുക്കിങ്ങ് നമ്പര്‍ – 04802820048,9400679584.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img