സൗഹൃദ സദസ്സ്

161

ഇരിങ്ങാലക്കുട: നിരുപാധിക സ്‌നേഹം നഷ്ടപ്പെടുന്ന ഇക്കാലത്ത് അത് തിരിച്ചു കൊണ്ടുവരുവാന്‍ സംഘടനയ്ക്ക് കഴിയണമെന്ന് ചിത്രകാരന്‍ വി.എസ്.ഗിരീശന്‍ പറഞ്ഞു. പോസ്റ്റല്‍ ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടന പ്രസിഡന്റ് പി.സി.സുധാകരന്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ.ഡി.ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍ ഉപഹാരങ്ങള്‍ നല്‍കി. ഉണ്ണികൃഷ്ണന്‍ മാപ്രാണം, പി.ഡി.ബിജു, സി.ഒ. ഡേവിസ്, സുദീപ് എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ സദസ്സിന്റെ ഭാഗമായി ഓണസദ്യയും കലാപരിപാടികളും നടന്നു.

 

Advertisement