മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലവേദി സംഗമം സംഘടിപ്പിച്ചു

236

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ലൈബ്രറി ബാലവേദി ഭാരവാഹികളുടെ സംഗമം കഥാകൃത്ത് യു.കെ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മഹാത്മലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ബാലവേദി കണ്‍വീനര്‍ സുരേഷ് പി. കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ സംസാരിച്ചു. അഡ്വ.കെ.ജി.അജയകുമാര്‍ സ്വാഗതവും സി.വി.ജൂല നന്ദിയും പറഞ്ഞു.

 

Advertisement