കേര കേരളം സമൃദ്ധ കേരളം നാളികേര വികസന പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവനില്‍ വാര്‍ഡു തല തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

256

കേര കേരളം സമൃദ്ധ കേരളം നാളികേര വികസന പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവനില്‍ നടന്ന വാര്‍ഡു തല തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍, കേരസമിതി പ്രസിഡന്റ് ശശിധരന്‍ തേറാട്ടില്‍, സെക്രട്ടറി ഫ്രാന്‍സിസ് തണ്ടിയ്ക്കല്‍ എന്നിവര്‍ക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു.ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, കൃഷി ഓഫീസര്‍ രാധിക.കെ. യു , പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി, ആനന്ദപുരം റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍,സന്തോഷ് കെ. കെ എന്നിവര്‍ പങ്കെടുത്തു.
കേര ഗ്രാമം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളിലാണ് തെങ്ങിന്‍ തൈ വിതരണം നടത്തുന്നത്. ഓരോ വാര്‍ഡിലും സര്‍ക്കാര്‍ ഫാമുകളില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള നാടന്‍, സങ്കരയിനം തെങ്ങിന്‍ തൈകള്‍ 50% ധന സഹായത്തോടെ വിതരണം നടത്തും. തെങ്ങുകൃഷിയുടെ സമഗ്ര പുരോഗതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Advertisement