മൂല്യവര്‍ദ്ധിത പ്രോഗ്രാമുകള്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ഒഴിച്ചു കൂടാനാവാത്തത്: ഫാ .ജോണ്‍ പാലിയേക്കര സി.എം.ഐ

301

ഇരിങ്ങാലക്കുട: സാങ്കേതിക സര്‍വ്വകലാശാലയുടെ മാറിവന്ന പാഠ്യപദ്ധതിയനുസരിച്ച് മൂല്യ വര്‍ദ്ധിത പ്രോഗ്രാമുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ: ജോണ്‍ പാലിയേക്കര സി.എം.ഐ. ക്രൈസ്റ്റ് എഞ്ചിനിയറിംഗ് ഇലക്ട്രിക്കല്‍ വിഭാഗം നടത്തിയ ‘പി സിം’ ദ്വിദിന മൂല്യ വര്‍ദ്ധിത പ്രോഗ്രാമിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് റൂം ടീച്ചിംഗില്‍ നിന്നും പ്രാക്ടിക്കല്‍ ടീച്ചിംഗിലേക്ക് മാറേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക്കല്‍ വിഭാഗം അസി. പ്രൊഫസര്‍മാരായ അഞ്ജലി ആന്റോ, അലക്‌സ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. പ്രിന്‍സിപ്പല്‍ ഡോ: സജീവ് ജോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ബെന്നി കെ കെ ചടങ്ങില്‍ നന്ദി പറഞ്ഞു.

 

Advertisement