വൃക്ഷതൈ വിതരണ യാത്ര സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

252

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തില്‍ ‘ഭൂമിക്കായ് ഒരുമ” എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആയിരം വൃക്ഷ തൈകള്‍ നടും. ആര്യവേപ്പ്, മാവ്, പേരക്ക, കണിക്കൊന്ന, മഹാഗണി, നെല്ലി തുടങ്ങിയവയുടെ ആയിരം തൈകള്‍ മേഖലാ തലത്തിലേക്ക് വിതരണം ചെയ്യാന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ വിതരണ യാത്ര സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം പി.എം.സനീഷ് (ക്യാപ്റ്റന്‍), കെ.എസ്.സുമിത്ത്, നിജു വാസു എന്നിവര്‍ നേതൃത്വം നല്‍കി. പൂമംഗലം നെറ്റിയാട് സെന്ററില്‍ വച്ച് സി.പി.ഐ.(എം) ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ്, സി.വി.ഷിനു, കെ.കെ.ശ്രീജിത്ത്, കെ.വി.വിനീത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 

Advertisement